കരിങ്കൽകുഴി :- കരിങ്കൽ കുഴി 160 ആം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി ,പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.
കരിങ്കൽക്കുഴി നണിയൂർ എൽപി സ്കൂളിന് സമീപം വെച്ച് നടന്ന ചടങ്ങ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. നണിയൂർ എൽ പി സ്കൂൾ മുൻ അധ്യാപകൻ ഭരതൻ മാസ്റ്റർ കുട്ടികളെ ആദരിച്ചു. ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി രാഘവൻ സ്വാഗതവും എ ഭാസ്കരൻ നന്ദിയും പറഞ്ഞു.