അതിരകം:-കക്കാട് മഹല്ലിലെ അതിരകം നുസ്രത്തുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ കീഴിൽ പുനർനിർമ്മിക്കുന്ന അൻസാർ മസ്ജിദിന്റെ കട്ടില വെപ്പ് കർമ്മം കക്കാട് മഹല്ല് ഖത്തീബ് ഖാസിം സഖാഫിയുടെ സാന്നിധ്യത്തിൽ ഇബ്രാഹിം മൗലവി മടക്കിമല നിർവഹിച്ചു.കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ കുഞ്ഞിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
സമിതി കൺവീനർ കെ സമീർ സ്വാഗതം പറഞ്ഞു.അൻസാർ മസ്ജിദ് ഇമാം അബൂബക്കർ സിദ്ദിഖ് യമാനി വിഷയാവതരണം നടത്തി.കമ്മിറ്റി സെക്രട്ടറി അഫ്സൽ എസി നന്ദി അറിയിച്ചു.നൂറു കണക്കിന് പ്രദേശവാസികൾ പരിപാടിയിൽ സംബന്ധിച്ചു.