കായിച്ചിറ:-കായച്ചിറ താഴെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.വിജേഷിന്റെയും സിന്ധുവിന്റെയും മകൾ ശിഖയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മാറ്റിവച്ച തുക ഐആർപിസി ചേലേരി ലോക്കൽ ഗ്രൂപ്പിന് നൽകി. തുക ലോക്കൽ കമ്മിറ്റി മെമ്പർ എ.കെ ബിജു ഏറ്റുവാങ്ങി.
ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം പി.വി ശിവദാസൻ പങ്കെടുത്തു. ശിഖ മോൾക്ക് ഐആർപിസി ചേലേരി ലോക്കൽ ഗ്രൂപ്പിന്റെ പിറന്നാൾ ആശംസകളും ഐആർപിസി അംഗങ്ങൾ നേർന്നു.