വിളമ്പര ഘോഷയാത്ര നടത്തി



കമ്പിൽ :-
സപ്തംബർ 17, 18 തീയ്യതികളിലായി കൊളച്ചേരിയിൽ നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനത്തിന്റെ വിളംബരം അറിയിച്ചു കൊണ്ടുള്ള ഘോഷയാത്ര  നടന്നു.

കൊളച്ചേരി മുക്കിൽ നിന്ന് കമ്പിൽ ബാസാറിലേക്ക് നടന്ന ജാഥയിൽ കേരളീയ വേഷധാരികളായ വനിതകൾ , ചെണ്ടമേളം , മുത്ത് കുട എന്നിവ ആകർഷകമാക്കി.

ഏരിയ സെക്രട്ടറി കെ.പി രാധ , പ്രസിഡന്റ് പി.ശാന്തകുമാരി , ജില്ലാ കമ്മിറ്റി അംഗം ടി. വസന്തകുമാരി , കെ.വി പത്മജ , ശ്രീലത ,സുശീല എന്നിവർ നേതൃത്വം നൽകി.

Previous Post Next Post