മയ്യിൽ :- മയ്യിൽ എയ്സ് ബിൽഡേഴ്സ് എൻജിനീയർസ് ദിനം ആചരിച്ചു.എൻജിനീയറും ആസൂത്രണ വിദഗ്ദനും ഇന്ത്യയുടെ ആസൂത്രണത്തിൻ്റെ പിതാവുമായ സർ എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനീയർ സ് ദിനം ആയി ആചരികുന്നതിൻ്റെ ഭാഗമായി ആദിത്യ ബിർള ഗ്രൂപ്പ് ഹിൻഡാൽകോ പ്രൊഡക്ഷൻ മാനേജർ ( Rtd Eng.) ശ്രീ സി സി നമ്പ്യാരെ ആദരിച്ചു.
ചടങ്ങിൽ ബാബു പണ്ണേരി സ്വാഗതവും മാനേജർ പി വി ഷംന അധ്യക്ഷതയും വഹിച്ചു. സി സി നമ്പ്യാർ,നിഖിൽ പണ്ണേരി, അഞ്ജു സി ഒ,ശ്രുതി പി എന്നിവർ സംസാരിച്ചു.ചടങ്ങിൽ ബാബു പണ്ണേരി,ഷംന പി വി,നിഖിൽ പണ്ണേരി , അഞ്ജു സി ഒ,ശ്രുതി പി എന്നിവർക്ക് സി സി നമ്പ്യാർ ഉപഹാരം നൽകി.