ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കം


തിരുവനന്തപുരം:
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കന്യാകുമാരിയിൽ ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം.

മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കന്യാകുമാരിയിലെത്തും. 118 സ്ഥിരാംഗങ്ങൾ രാഹുൽഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഗുജറാത്തിലെ സാബർമതി ആശ്രമം രാഹുൽ സന്ദർശിച്ചു. ഏഴിന് ശ്രീപെരുമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിൽ പ്രാർഥന നടത്തും. ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തി ഒരുമണിയോടെ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകുന്നേരം മൂന്നിന് തിരുവള്ളൂർ സ്മാരകം സന്ദർശിക്കുന്ന രാഹുൽഗാന്ധി, വിവേകാനന്ദ സ്മാരകത്തിലും കാമരാജ് സ്മാരകത്തിലും സന്ദർശനം നടത്തും. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണപതാക ഗാന്ധിമണ്ഡപത്തിൽനിന്ന് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post