ചേലേരി :- ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തി.
ചേലേരി യു.പി.സ്കൂളിന് സമീപത്ത് നിന്നും ആരംഭിച്ച ജാഥ ചേലേരിമുക്ക് ബസാറിൽ സമാപിച്ചു.
ചേലേരി മണ്ഡലം പ്രസിഡൻ്റ് എൻ പി പ്രേമാനന്ദൻ, എം അനന്തൽ മാസ്റ്റർ, ദാമോദരൻ കൊയ്‌ലേരിയൻ ,പി കെ രഘുനാഥൻ, എം കെ സുകുമാരൻ, കലേഷ്, പ്രവീൺ എന്നിവർ നേതൃത്വം നൽകി.