ഭാരതീയനഗർ: - ചിരിയും കളിയും പാട്ടും അഭിനയവുമായി സംഘ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച് തിയേറ്റർ ക്യാമ്പ് സമാപിച്ചു.
വ്യത്യസ്ത ജീവിത സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ എന്നിവയെ സംഗീതത്തിൻ്റെ അകമ്പടിയോടും ചുറ്റുപാടിൽ നിന്നും കിട്ടിയ വസ്തുക്കളെ രംഗോപകരണങ്ങളാക്കിയും കുട്ടികൾ മിഴിവോടെ അവതരിപ്പിച്ചപ്പോൾ കാണികൾക്ക് വിസ്മയം.കെ എസ് & എ സി, ദർപ്പണ സ്കൂൾ ഓഫ് ആർട്സ്, കരിങ്കൽക്കുഴി വനിതാവേദി സംയുക്തമായി സംഘടിപ്പിച്ച വസന്തോത്സവത്തിൻ്റെ ഭാഗമായുള്ള തിയേറ്റർ ക്യാമ്പ് നണിയൂർ എ എൽ പി സ്കൂളിലാണ് നടന്നത്.തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികൾ പങ്കെടുത്തു.
പിലാത്തറ പടവ് ക്രിയേറ്റീവ് ഡ്രാമ ഗ്രൂപ്പിലെ പരിശീലകനും അഭിനേതാവുമായ എൻ.രഘുനാഥ്, അനഘ എന്നിവർ നേതൃത്വം നൽകി.സമാപന സമ്മേളനം നാടക സംവിധായകൻ പി.കെ.വി. കൊളച്ചേരി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം കെ.പി.നാരായണൻ സമ്മാനവിതരണം നടത്തി . വിജേഷ് നണിയൂർ സ്വാഗതവും ഷൈനി പി.വി. നന്ദിയും പറഞ്ഞു.തുടർന്ന് ഓണപ്പാട്ടുകൾ അവതരിപ്പിച്ചു.