മയ്യിൽ :-യുവധാര കടൂറും DYFI കടൂർ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കടൂറോണം 2022 സപ്തംബർ 8,11 തീയതികളിൽ കടൂരിൽ നടക്കും. തിരുവോണ ദിനത്തിൽ പൂക്കള മത്സരവും സപ്തംബർ 11 ഞായറാഴ്ച വിവിധ കലാ-കായിക മത്സരങ്ങളും കണ്ണൂരിലെ പ്രശസ്ത നാടൻപാട്ടുസംഘം പുന്നാട് പൊലിക അവതരിപ്പിക്കുന്ന നടൻ പാട്ടും അരങ്ങേറും. പ്രശസ്ത ചിത്രകാരനും പു.ക.സ. ജില്ലാ കമ്മിറ്റി അംഗവുമായ വർഗീസ് കളത്തിൽ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യും.