പാറപ്പുറം: കണ്ണാടിപ്പറമ്പ പാറപ്പുറത്ത്തെരുവ്നായയുടെ കടിയേറ്റ് എട്ട് പേർ ആശുപത്രിയിൽ. പാറപ്പുറം - വള്ളുവൻകടവ് റോഡിലെ വീവേഴ്സ് സൊസൈറ്റിക്കു സമീപത്ത് വെച്ച് എട്ട് പേർ പേർക്ക് കടിയേറ്റത്.മാത്രമല്ല, പ്രദേശത്തെ ഒരു ആടിനും കടിയേറ്റിട്ടുണ്ട്. പരിക്കേറ്റ എട്ട് പേരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ സ്ഥലത്തെത്തി.
കണ്ണാടിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ്നായ ശല്യം രൂക്ഷമായിരിക്കുകയാണ്.കുട്ടികൾക്കടക്കം കടിയേൽക്കുന്നുണ്ട്. പ്രദേശത്തെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.