മയ്യിൽ :- യുവധാര കടൂറും DYFI കടൂർ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കടൂറോണം 2022 ഓണാഘോഷം സമാപിച്ചു. തിരുവോണ ദിനത്തിൽ പൂക്കള മത്സരവും സപ്തംബർ 11 ഞായറാഴ്ച വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി.
സാംസ്‌കാരിക സമ്മേളനം പ്രശസ്ത ചിത്രകാരൻ വർഗീസ് കളത്തിൽ ഉദ്‌ഘാടനം ചെയ്തു. DYFI ചെറുപഴശ്ശി മേഖല സെക്രട്ടറി കെ ഷിബിൻ അധ്യക്ഷനായി. CPIM മയ്യിൽ ഏരിയ കമ്മിറ്റി അംഗം സി പി നാസർ, DYFI ചെറുപഴശ്ശി മേഖല പ്രസിഡന്റ് എം അശ്വന്ത് എന്നിവർ സംസാരിച്ചു. DYFI കടൂർ യൂണിറ്റ് സെക്രട്ടറി കെ സിജീഷ് സ്വാഗതവും യുവധാര കടൂർ പ്രസിഡന്റ് വി സന്തോഷ് നന്ദിയും പറഞ്ഞു. തുടർന്ന് പുന്നാട് പൊലിക അവതരിപ്പിച്ച നാടൻ പാട്ടുകളും അരങ്ങേറി.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വർഗീസ് കളത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണാഘോഷത്തിന്റെ ഫണ്ട് സമാഹരണത്തിനായി ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചിരുന്നു.