IRPC ക്ക് വീൽ ചെയർ സംഭാവന നൽകി


മയ്യിൽ :- 
കയരളം ഗോപാലൻ പീടികയിലെ  കുഞ്ഞിക്കണ്ടി നാരായണന്റെ 13-ാം ചരമദിനത്തിനോടനുബന്ധിച്ച് കുടുംബാംഗങ്ങൾ IRPC യുടെ സാന്ത്വനപരിചരണ പ്രവർത്തനങ്ങൾക്കുതകും വിധം ഒരു വീൽ ചെയർ സംഭാവനയായി നൽകി. 

 വീൽ ചെയർ CPI(M) കയരളം LC സെക്രട്ടരി പി.വി.മോഹനനും ഗ്രൂപ്പ് കൺവീനർ കെ.ദാമോദരനും ചേർന്ന്  പരേതന്റെ മകൻ ടി. വിജിത്തിൽ നിന്നും ഏറ്റുവാങ്ങി.  ഗ്രൂപ്പ് കൺവീനർ എം.കെ.രാജീവൻ, പി.കെ.സുരേഷ്, പി.വി.രാജേന്ദ്രൻ എന്നിവരും തത്സമയം സന്നിഹിതരായി.

Previous Post Next Post