കരിങ്കൽകുഴി :- നണിയൂരിലെ എ വി രവീന്ദ്രൻ , ടി.വി ഉഷ ദമ്പതികളുടെ മകൻ അരുണിന്റെ വിവാഹത്തിനോടനുബന്ധിച്ച് ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി. നവദമ്പതികളായ അരുൺ ,ദൃശ്യാ അരുൺ എന്നിവരിൽ നിന്ന് CPI (M) ലോക്കൽ കമ്മിറ്റിയംഗം പി.പി കുഞ്ഞിരാമൻ തുക സ്വീകരിച്ചു .
ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ , സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ , കുടുബാഗങ്ങൾ പങ്കെടുത്തു