അതിരമ്പുഴ :- കോട്ടയം അതിരമ്പുഴയിൽ വീടിന് തീപിടിച്ചു. ആനമലയിൽ രാജീവ് മാത്യുവിന്റെ വീടിനാണ് തീപിടിച്ചത്. ഓഫാക്കാതിരുന്ന ഇലക്ട്രിക്ക് തേപ്പുപ്പെട്ടിയിൽ നിന്നുമാണ് തീ പടർന്നത്. വീട് ഭാഗികമായി കത്തി നശിച്ചു. 2 കട്ടിൽ, മെത്ത തുണികൾ എന്നിവ പൂർണമായി കത്തി നശിച്ചു. വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരത്തേക്ക് പോയിരുന്നു . കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീ അണച്ചത്.
തേപ്പുപെട്ടി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം
തേപ്പുപെട്ടി ഉപയോഗിച്ച് കഴിഞ്ഞ ഉടൻ തന്നെ പ്ലഗ് ഊരി മാറ്റാൻ ശീലിക്കുക.
കേബിളുകൾ പൊട്ടിയതോ, വയറുകൾക്ക് കേടുപാടുകൾ സംഭവിച്ചതോ ആയ തേപ്പുപെട്ടികൾ ഉപയോഗിക്കരുത്.
കട്ടിലിലോ, ബെഡ്ഷീറ്റിന് മുകളിലോ വെച്ച് ഇസ്തിരി ഇടരുത്. ഇത് തീപിടുത്തത്തിന് കാരണമാകും
