കടൂർ:- യംഗ് മെൻസ് റിക്രിയേഷൻ ക്ലബ്(YMRC) റീഡിങ് റൂം ആൻഡ് ലൈബ്രറി കടൂർ, നിരന്തോട് ന്റെ ആഭിമുഖ്യത്തിലുള്ള ഇത്തവണത്തെ ഓണാഘോഷം വിവിധ കലാപരിപാടികൾക്കൊപ്പം നാട്ടുകാർക്ക് ഓണസദ്യ ഒരുക്കിയും നടത്തുകയാണ്. ശ്രീ നാരായണ ഗുരു ജയന്തി ദിവസമായ സെപ്തംബര് 10 നു ഉച്ചക്കാണ് ഓണസദ്യ ഒരുക്കുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ സാധനങ്ങൾ ശേഖരിച്ചാണ് പ്രത്യേകം തയാറാക്കിയ പന്തലിൽ ഓണ സദ്യ ഒരുക്കുന്നത്.
മലയാളത്തിന്റെ പ്രിയ സിനിമ താരം സന്തോഷ് കിഴാറ്റൂരും ഈ സ്നേഹ സദ്യക്ക് വിശിഷ്ട അതിഥിയായി എത്തുകയാണ്
തിരുവോണ ദിവസം പൂക്കള മത്സരവും 8,9,10 ദിവസങ്ങളിൽ കുട്ടികൾക്കും മുതിർന്നവക്കും വിവിധ മത്സര പരിപാടികളും നടത്തുന്നുണ്ട്.
ഓണസദ്യക്ക് സാധനങ്ങൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവരും മത്സരത്തിൽ പങ്കെടുക്കുന്നവരും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9562825242, 99476 45891, 7560-853346