വേളം നാടകോത്സവം ഡിസംബർ 1 മുതൽ ; സംഘാടക സമിതി രൂപീകരിച്ചു


മയ്യിൽ :-
വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകാചാര്യൻ ഒ മാധവൻ സ്മാരക അഖില കേരള പ്രൊഫഷണൽ നാടക മത്സരം 2022 ഡിസംബർ 1 മുതൽ 5 വരെ വായനശാലാ ഓഡിറ്റോറയത്തിൽ വെച്ച് നടക്കും. 
സംഘാടകസമിതി രൂപികരണ യോഗത്തിൽ വായനശാലാ പ്രസിഡണ്ട് യു ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സർവ്വ ശ്രീ  എം സി ശ്രീധരൻ , സി സി നാരായണൻ , യു ജനാർദ്ദനൻ , എം പ്രസാദ്, പി പി സുരേഷ് ബാബു, കെ ബിജു, കെ വി സതീ ദേവി , എം പി സന്ധ്യ എന്നിവർ സംസാരിച്ചു. വായനശാലാ സെക്രട്ടറി കെ പി രാധാകൃഷ്ണൻ സ്വാഗതവും, ജോ. സെക്രട്ടറി യു. ശ്രീകാന്ത് നന്ദിയും പറഞ്ഞു. 


സംഘാടക സമിതി രക്ഷാധികാരികളായി മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ കെ റിഷ്ന, ജില്ലാ ലൈബ്രറി കൗൺ സിൽ സെക്രട്ടറി പി കെ വിജയർ, എൻ. അനിൽ കുമാർ , എം സി ശ്രീധരൻ , കെ പി കുഞ്ഞികൃഷ്ണൻ എന്നിവരേയും സംഘാടക സമിതി ചെയർമാനായി എം പ്രസാദ്, വൈസ് ചെയർമാൻ മാരായി യു ലക്ഷ്മണൻ , കെ മനോഹരൻ , ജനറൽ കൺവീനറയി കെ പി രാധാകൃഷ്ണൻ , കൺവീനർമാരായി പി പി സുരേഷ് ബാബു, സി സി നാരായണൻ എന്നിവരെയും തെരഞ്ഞെടുത്തു.

Previous Post Next Post