കുറ്റ്യാട്ടൂർ :- ഇരിക്കൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം കുറ്റ്യാട്ടൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷക സംഗമം ഒക്ടോബർ 12,13 തീയ്യതികളിൽ നടക്കും.
12 ന് രാവിലെ 8.30 ന് കന്നുകാലി പ്രദർശനം താഴെ കരാറമ്പിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. നിജിലേഷ് ഉൽഘാടനം ചെയ്യും.
13 ന് രാവിലെ 11 മണിക്ക് ക്ഷീര കർഷക സംഗമം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജിൻ്റെ അദ്ധ്യക്ഷതയിൽ .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.
ചിത്രരചനാ മൽസരങ്ങൾ, ക്ഷീരകർഷക സെമിനാർ, എക്സിവിഷൻ, ക്ഷീരകർഷകരെ ആദരിക്കൽ എന്നീ പരിപാടികൾ സംഘടിപ്പിക്കും.