കൊളച്ചേരി: - ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ ഗാന്ധിജയന്തി വാരം സമാപനവും ലഹരിവിരുദ്ധ ബോധവല്കരണ ക്ലാസും സംഘടിപ്പിച്ചു. എസ്.എസ്.ജി ചെയർമാൻ പി പി കുഞ്ഞിരാമൻ അധ്യക്ഷനായി.കേരള എക്സൈസ് ഡിപ്പാർട്ട്മെൻ്റ് കണ്ണൂർ റെയ്ഞ്ച് പ്രിവൻ്റീവ് ഓഫീസർ എ.പി.രാജീവ് ക്ലാസെടുത്തു.
മദേർസ് ഫോറം പ്രസിഡൻ്റ് നമിത പ്രദോഷ്, പി.ടി.എ വൈസ് പ്രസിഡൻ്റ് പ്രിയ.കെ.എ, എസ് എസ് ജി വൈസ് ചെയർമാൻമാരായ കെ.വി.ശങ്കരൻ, വി രേഖ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി.വി.ശ്രീനിവാസൻ സ്വാഗതവും സി. നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.
ചിത്രകാരൻ രാമചന്ദ്രൻ നിടിയേങ്ങ വരച്ച ഗാന്ധി ഛായാചിത്രം പി.പി.കുഞ്ഞിരാമൻ അനാവരണം ചെയ്തു.