കുറ്റ്യാട്ടൂർ: നാഷണൽ സ്പോർട്സ് മിഷൻ സംസ്ഥാന തല കരാട്ടെചാമ്പ്യൻഷിപ്പിൽ അണ്ടർ 14 വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ അദ്വൈത് ആർ അണ്ടർ 13 വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ മയൂഖ് എ കെ എന്നിവരെ ഭാരതീയ ജനതാ യുവമോർച്ച മയ്യിൽ മണ്ഡലം കമ്മറ്റി ആദരിച്ചു. ഭാരതീയ ജനതാ യുവമോർച്ച മയ്യിൽ മണ്ഡലം പ്രസിഡന്റ് ദിൽജിത്ത് എം ഉപഹാരം നൽകി യുവ മോർച്ച മണ്ഡലം കമ്മറ്റി അംഗങ്ങളായ മിഥുൻ രാജ് പി ദയാൽ എന്നിവർ പങ്കെടുത്തു .
സംസ്ഥാന തലത്തിൽ ഉജ്ജ്വല വിജയം നേടിയ കുറ്റ്യാട്ടൂർ വടുവൻ കുളം സ്വദേശികളായ അദ്വൈതും മയൂഖും കെ എ കെ എൻ എസ് എ യൂ പി സ്കൂൾ വിദ്യാർത്ഥികളാണ്.