മയ്യിൽ: - സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതാവേദി, അവളിടം യുവതി ക്ലബ് മയ്യിൽ പഞ്ചായത്ത്, കണ്ണൂർ നൂർ മലബാർ ഐ ഹോസ്പിറ്റൽ എന്നിവ സംയുക്തമായി സൗജന്യ നേത്ര പരിശോധന, തിമിര രോഗ നിർണയ കേമ്പ് സംഘടിപ്പിക്കുന്നു.
ഒക്ടോബർ 16 ഞായർ രാവിലെ 9:30 ന് വായനശാലാ ഹാളിൽ കേമ്പ് ആരംഭിക്കും. കാഴ്ച പരിശോധന, ഗ്ലൂക്കോമ നിർണയം, ഡയബറ്റിക് റെറ്റിനോപ്പതി, ഐ പ്രഷർ ചെക്കിംഗ് തുടങ്ങിയവയും കേമ്പിന്റെ ഭാഗമായി ഉണ്ടാവും.
കേമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446975113, 9400477955 നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രം.