പുല്ലൂപ്പിയിൽ സൗജന്യ വൈദ്യ പരിശോധനയും ആരോഗ്യ ബോധവത്കരണവും ഒക്ടോബർ 9ന്


പുല്ലൂപ്പി:-
പുല്ലൂപ്പിയിൽ സൗജന്യ വൈദ്യ പരിശോധനയും ആരോഗ്യ ബോധവത്കരണവും ഒക്ടോബർ 9 (ഞായറാഴ്ച) നടക്കും. അഖില കേരള യാദവസഭ കണ്ണാടിപ്പറമ്പ യൂണിറ്റ്, കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ശ്രവണ ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നത്. 

ഒക്ടോബർ 9ന് രാവിലെ പുല്ലൂപ്പി ഹിന്ദു എൽ.പി സ്കൂളിൽ വെച്ചു നടക്കുന്ന ക്യാംപ് കെ.വി സുമേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ വിശിഷ്ടാതിഥിയാകും. 

കൊവിഡാനന്തര ജീവിതശൈലീരോഗങ്ങൾ കൂടാതെ കേൾവിക്കുറവ്, ചെവിയുടെ അസുഖം എന്നിവയ്ക്കും ക്യാംപിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 ക്യാംപിൽ പങ്കെടുക്കാൻ വിളിക്കേണ്ട നമ്പർ :- 7025160673 , 9288143878, 8281147099 , 9446926225

NB: 8/10/2022, ശനിയാഴ്ചക്ക് മുന്നേ ബുക്ക് ചെയ്തവർക്ക് മാത്രമേ സേവനം ലഭ്യമാവുകയുള്ളൂ.

Previous Post Next Post