പറശ്ശിനി റോഡ്:- സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കമായിക്കൊണ്ട് നണിയൂർ നമ്പ്രം ഹിന്ദു എ.എൽ. പി സ്കൂളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ശില്പശാല നടന്നു.
പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ ഈ സംപ്രേഷണം ചെയത മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വീക്ഷിക്കുന്നതിനുളള സംവിധാനം സ്‌കൂളിൽ ഒരുക്കി. കുട്ടികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ , സിവിൽ പോലീസ് ഓഫീസർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉദ്ഘാടന പരിപാടിയിൽ ഉണ്ടായിരിന്നു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടി.എം.പ്രീത സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് ശ്രീ രവീന്ദ്രൻ ചടങ്ങിന് അധ്യക്ഷസ്ഥാനവും പഞ്ചായത്തംഗം എം.പ്രീത ഉദ്ഘാടനവും ചെയ്തു.
ശ്രീ എ.അശ്വന്ത്(അധ്യാപകൻ) ,ശ്രീമതി ടി.എം പ്രീത (ഹെഡ്മിസ്ട്രസ്സ്) എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.