മയ്യിൽ :- തുർക്കിയിൽ വെച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യക്കുവേണ്ടി ഇരട്ട വെള്ളിമെഡൽ നേടിയ കയരളം മേച്ചേരിയുടെ അഭിമാനം ശ്രീമതി പ്രിയക്ക് എവർ ഷൈൻ മേച്ചേരി,പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് തിങ്കളാഴ്ച വൈകുന്നേരം 3.30ന് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകുന്നു.
വൈകിട്ട് 4.30 ന് മയ്യിൽ ടൗണിൽ വച്ച് സ്വീകരിച്ച് ആനയിക്കുന്നു. 5 മണിക്ക് പൊയ്യൂർ റോഡ് മുതൽ മേച്ചേരി വായനശാല വരെ സ്വീകരിച്ച് ആനയിക്കുന്നു. തുടർന്ന് 5:30 മണിക്ക് മേച്ചേരി പൗരാവലിയുടെ സ്വീകരണവും ആദരവും ഏറ്റുവാങ്ങുന്നു.
ജനപ്രതിനിധികൾ,പാർട്ടി നേതാക്കന്മാർ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നു.