കൊളച്ചേരി :- തെയ്യം അനുഷ്ഠാന കലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബാലകൃഷ്ണൻ പെരുമലയൻ, കുഞ്ഞിരാമൻ പെരുമലയൻ,രഞ്ജി മുതുകുടോൻ എന്നിവർക്ക് ആദരവും ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ദേവനമോൾക്ക് അനുമോദനവും ഐആർപിസി ക്കുള്ള ധനസഹായ വിതരണവും ഒക്ടോബർ 9 ഞായറാഴ്ച കമ്പിൽ സംഘമിത്ര ഹാളിൽ നടക്കും.
കേരള ഫോക്ക്ലോര്‍ അക്കാദമി ചെയർമാൻ എ.വി അജയകുമാർ ഉദ്ഘാടനം ചെയ്യും. എം. വി കുഞ്ഞിരാമൻ പണിക്കർ അധ്യക്ഷനാവും. രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യാതിഥിയാവും. കെ രാമകൃഷ്ണൻ മാസ്റ്റർ ഐആർപിസി ധനസഹായം ഏറ്റുവാങ്ങും.