ഇന്ദിരാ മണി സ്വാഗതവും എം കൃഷ്ണവാര്യർ അധ്യക്ഷതയും വഹിച്ചു.
ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി.കെ.സുധി മുഖ്യപ്രഭാഷണം നടത്തി. വി.വി.മുരളീധര വാര്യർ സമാജം - കഴകം എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. കേന്ദ്ര വനിതാ സെക്രട്ടറി ചന്ദ്രിക വാരസ്യാർ ആശംസകളർപ്പിച്ചു .
പിതൃകർമ്മ ആചാര്യൻ എം. ഉണ്ണികൃഷ്ണവാര്യരെ ആചാര്യ പുരസ്കാരം നല്കി ആദരിച്ചു. ഉന്നത വിജയം നേടിയ നിരഞ്ജന,വൈഷ്ണവ് , കേരള കലാമണ്ഡലം കല്പിതസർവകലാശാലയിൽ നിന്നും മോഹിനിയാട്ടം പി.ജി പൂർത്തിയാക്കിയ മഞ്ജുള മുരളിധരനെയും അനുമോദിച്ചു.
ബഡ്സ് സ്കൂൾ കുട്ടികൾക്ക് പുതുവസ്ത്രം നല്കി .കുട്ടികളുടെ കലാപരിപാടികളോടെ കുടുംബ സംഗമം സമാപിച്ചു .വനിതാ വേദി കുട്ടായ്മ ,യുവജനവേദി ,ബാലവേദി കൂട്ടായ്യ എന്നിവയും ഒരുക്കി.