കമ്പിൽ :-നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് ഗാന്ധി അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും കമ്പിൽ ടൗണിൽ സംഘടിപ്പിച്ചു.
മദ്യ വർജ്ജനം ജീവിത ലക്ഷ്യമായി പ്രഖ്യാപിച്ച രാഷ്ട്ര പിതാവ് ഗാന്ധിയുടെ ജന്മ ദിനത്തിൽ മദ്യം മയക്ക് മരുന്ന് തുടങ്ങി ലഹരി മാഫിയകൾ സൃഷ്ടിക്കുന്ന വിപത്തിനെതിരെ പൊതു മനസ്സ് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഗാന്ധി അനുസ്മരണത്തിൽ അഴീക്കോട് മണ്ഡലം സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് പറഞ്ഞു.
മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു.കമ്പിലെ സാമൂഹ്യ പ്രവർത്തകൻ ഷഫീഖ് കമ്പിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ മാസ്റ്റർ,മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഉമർ പി, എം വൈ എൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷഫീഖ് പി ടി, ശാഖ പ്രസിഡണ്ട് കാദർ കെ പി, പ്രവാസി പ്രതിനിധി മുഹമ്മദ് കുഞ്ഞി, എം എസ് എഫ് പ്രസിഡണ്ട് അനസ് കെ,സെക്രട്ടറി മുഹമ്മദ്, ട്രഷറർ ആദിൽ, ഷിസാൻ, എന്നിവർ സംസാരിച്ചു.