കൊളച്ചേരി :- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം ഇന്ന് ഇ.പി.കെ.എൻ.എസ് സ്കൂളിൽ .
കൊളച്ചേരി പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറോളം കുട്ടികൾ പങ്കെടുക്കുന്നു. കുട്ടികൾ ചെയ്ത് വരുന്ന ശാസ്ത്ര പ്രവർത്തനങ്ങളുടെ മൂല്യനിർണയം, ഒറിഗാമി, കളികൾ, സൂര്യഗ്രഹണ ദർശിനി നിർമ്മാണം, സ്റ്റെല്ലേറിയം പരിചയം തുടങ്ങിയവ നടക്കും.വിദഗ്ദ്ധർ നേതൃത്വം നൽകും.