നാറാത്ത് : -നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻനമ്പൂതിരി ക്ക് ദീപാവലി ദിവസമായ ഇന്ന് വൈകു: 5.30 ന് നാറാത്ത് ചിദഗ്നി പാഠശാലയിൽ പൂർണ്ണകുംഭത്തോടെ സ്വീകരണം നൽകുന്നു. ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആർഷ സംസംസ്കാരഭാരതിയും , ചിദഗ്നിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വീകരണത്തിൽ പ്രമുഖ ആദ്ധ്യാത്മിക ആചാര്യന്മാരും സാസ്കാരിക പ്രവർത്തകരും പങ്കെടുക്കും