പാമ്പുരുത്തി:- പാമ്പുരുത്തിയിൽ നിന്നും ആദ്യമായി എൽ.എൽ.ബി (അഭിഭാഷക) ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് രിഫായി എം.പി യെ പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു.
മഹല്ല് ട്രഷറർ സി.കെ അബ്ദുൽ റസാഖ് ഉപഹാരം നൽകി. മഹല്ല് സെക്രട്ടറി എം.അനീസ് മാസ്റ്റർ, വർക്കിംഗ് സെക്രട്ടറി വി.പി റഫീഖ്, മദ്രസ മാനേജർ എം.എം അമീർ ദാരിമി എന്നിവർ പങ്കെടുത്തു.