മയ്യിൽ :- കത്തെഴുത്തൊക്കെ മൺമറഞ്ഞിട്ട് കാലം കുറച്ചായി.പഠനം പോലും ഫോൺ വഴി ആയി. എന്നാൽ മയ്യിൽ ഗ്രാമപഞ്ചായത്തിലെ കോറളായി തുരുത്ത് ഗവർമെൻ്റ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ്സ് കുട്ടികൾ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കെ. എ. കെ എൻ എസ് എ. യു പി സ്കൂളിലെ രണ്ടാം ക്ലാസ്സ് കുട്ടികൾക്കാണ് വിശേഷങ്ങൾ പങ്കുവെച്ച് കത്തെഴുതിയത്.
കെ എ കെ എൻ എസ് എ യു പി സ്കൂളിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ സ്കൂൾ പോസ്റ്റ് ഓഫീസ് വഴിയാണ് കത്തുകളെത്തിയത്.
സ്കൂൾ പോസ്റ്റ് ഓഫീസ് വിശേഷങ്ങൾക്കൊപ്പം, അവരുടെ നാട്ടിലെ ഒരു പൊതു പ്രശ്നമായ കര ഇടിഞ്ഞു പോകുന്നതിനെപ്പറ്റി കൂട്ടുകാരനോട് പറയുന്നുണ്ട്.കേരളത്തിൽ ആദ്യമായാണ് എൽ പി. തലത്തിലുള്ള കുട്ടികൾ പരസ്പരം കത്തിലൂടെ പരിചയപെടുന്നത്.
അക്ഷരത്തെറ്റില്ലാതെ കത്തെഴുതണം എന്ന സ്വയം തോന്നൽ കൂടി കുട്ടികൾക്കുണ്ടാവുന്നു. എഴുതിയ കത്തുകൾക്ക് മറുപടി കിട്ടിയതോടെ ബാക്കി ക്ലാസ്സിലെ കുട്ടികളും കത്തെഴുതണമെന്ന ആഗ്രഹത്തിലാണെന്ന് അധ്യാപിക സുമതി ടീച്ചർ പറഞ്ഞു.
കോവിഡിനു ശേഷം കുട്ടികളുടെ എഴുത്ത്, വായന എന്നിവയെ പരിപോഷിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ മാതൃകപരമാണ്.