കണ്ണാടിപ്പറമ്പ്:-മാറി മാറി വരുന്ന സർക്കാരുകൾ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിലുള്ള വിദ്യാഭ്യാസ പരിഷ്കരണ നടപടികൾ സ്വീകരിക്കണമെന്നും കെ സുധാകരൻ എംപി ആവശ്യപ്പെട്ടു. കേരള റെകഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത് ഇംഗ്ലീഷ് ഹൈസ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ SSLC , +2 നൂറുമേനി കൈവരിച്ച സ്ഥാപനങ്ങളെ ശ്രീ കെ വി സുമേഷ് MLA, അഡ്വ അബ്ദുൽ കരീം ചേലേരി എന്നിവർ ആദരിച്ചു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ മുജീബ് പൂളക്കൽ മുഖ്യ പ്രഭാഷണം നടത്തി. വിജയോത്സവം കോർഡിനേറ്റർ കെ എൻ മുസ്ഥഫ സ്വാഗതവും ഡോ. താജുദ്ദീൻ വാഫി നന്ദിയും പറഞ്ഞ ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ വേണു ഗോപാലൻ നായർ, ട്രഷറർ ശ്രീ രാഘവൻ ചേരാൾ, ജില്ലാ ജനറൽ സെക്രട്ടറി സജീവൻ, സിസ്റ്റർ അഭിഷിക്ത, വിജയൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രവാസി ഭാരതി കർമ്മ രത്ന അവാർഡ് നേടിയ നജീബ് മുട്ടത്തെ ചടങ്ങിൽ ആദരിച്ചു