കൊളച്ചേരി :- ലോകത്തിനനുഗ്രമായ അന്ത്യ പ്രവാചകർ മുഹമ്മദ് നബി യുടെ ജന്മ ദിനത്തെ വരവേൽക്കാൻ നാടൊരുങ്ങി. പള്ളികളും മദ്സകളും അലങ്കരിച്ചും വിവിധ നിറങ്ങളിലുള്ള എൽ ഇ ഡി ബൾബുകൾ തൂക്കിയും മനോഹരമാക്കിയാണ് ഇത്ത വണയും നബിദിനാഘോഷത്തെ വരവേൽക്കുന്നത്, റബീഉൽ അവ്വൽ മാസം ആരംഭം മുതൽ തന്നെ പള്ളികൾ, മദ്റസകൾ, വീടുകൾ കേന്ദ്രീകരിച്ച് മൗലിദ് പാരായണങ്ങൾക്കും പ്രകീർത്തന സദസ്സുകൾക്കും തുടക്കം കുറിച്ചി റ്റുണ്ട്.റബീഉൽ അവ്വൽ 12 ന് വിവിധ പരിപാടികളാണ് എല്ലായിടത്തും നടക്കുന്നത്.
വർണശബളമായ ഘോഷ യാത്രകൾ നടക്കും. ദമുട്ട്, സ്കൌട്ട്, ഡിസ്പ്ലേ തുടങ്ങി യവ ഘോഷയാത്രയുടെ ഭാഗമായി അരങ്ങേറും. തുടർന്ന് മദ്റസകൾ കേന്ദ്രീകരിച്ച് വിദ്യാഥികൾക്കായി കലാപരി പാടികളും മറ്റും സംഘടിപ്പിക്കും. ഭക്ഷണ വിതരണവും നടക്കും. നബിദിനാഘോഷ ത്തിനായി കൊടികളും തോരണങ്ങളുമായി വിപണിയും ഇത്തവണ സജീവമാണ്. തി രുനബി സന്ദേശം പകരുന്ന കാർഡുകളും തൊപ്പികളും കൊടികളും ഇത്തവണയും വിപണികളിലെത്തിയിട്ടുണ്ട്.