കൂട്ടുകൂടാൻ അവരെത്തി; പുതുമണമുള്ള പുസ്തകങ്ങളുമായി


മയ്യിൽ :- 
കുട്ടികളുടെ മനം നിറച്ച് സ്‌കൂളുകളിൽ ഗ്രന്ഥാലയം നേതൃത്വത്തിൽ പുസ്തക പ്രദർശനമൊരുക്കി. കയരളം യുവജന ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കയരളം നോർത്ത് എ എൽ പി, കയരളം എ യു പി സ്‌കൂളുകളിലാണ് പുസ്തകങ്ങളുടെ പ്രദർശനമൊരുക്കിയത്.

 പുസ്തകോത്സവത്തിന്റെ ഭാഗമായി ഗ്രന്ഥാലയത്തിൽ പുതുതായി വാങ്ങിയ പുസ്തകങ്ങളാണ് പ്രദർശനത്തിനെത്തിച്ചത്. പുതിയ പുസ്തകങ്ങളെ പരിചയപ്പെടാനും അറിയാനും കുട്ടികൾക്ക് അവസരമൊരുക്കി. ഗ്രന്ഥാലയം പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ, കെ ശശിധരൻ എന്നിവർ നേതൃത്വം നൽകി.


Previous Post Next Post