IRPC സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി വീട്ടിൽ ഒരു ഗൃഹ ഭണ്ഡാരം
ചേലേരി :- IRPC സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി വീട്ടിൽ ഒരു ഗൃഹഭണ്ഡാരം പദ്ധതിക്ക് തുടക്കമായി CPIM മയ്യിൽ ഏരിയാ സെക്രട്ടറി സ: അനിൽകുമാറിൽ നിന്ന് തെക്കേക്കര CPIM ബ്രാഞ്ച് മെമ്പർ തുഷാർ.ടി.കെ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ചേലേരി ലോക്കൽകമ്മിറ്റി അംഗം സ: ശിവദാസൻ, ബ്രാഞ്ച് സെക്രട്ടറി ഈ.കെ.അജിത ,ബ്രാഞ്ചിലെ പാർട്ടി മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.