കുറ്റ്യാട്ടൂർ:-ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് കുറ്റ്യാട്ടൂർ പള്ളിമുക്ക് ശാഖാ കമ്മിറ്റി ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും കുറ്റ്യാട്ടൂർ പള്ളിമുക്കിൽ സംഘടിപ്പിച്ചു.
എ അബ്ദുൽ കാദർ മൗലവിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഹാസൈനാർ മാസ്റ്റർ,പി കെ ശംസുദ്ധീൻ വേശാല, ഷംസീർ മയ്യിൽ,എ എ കാദർ മൗലവി ചെറുവത്തല,ഹാഷിം ഇളമ്പയിൽ,സകരിയ മാണിയൂർ, ഇല്യാസ് വേശാല,ഇബ്രാഹിം പള്ളിമുക്ക്,ബാസിത് മാണിയൂർ തുടങ്ങിയവർ സംസാരിച്ചു.ശാഖാ സെക്രട്ടറി സഹീർ ടി സി സ്വാഗതവും പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് മുനീബ് പാറാൽ നന്ദിയും പറഞ്ഞു.