മാണിയൂർ:- മാണിയൂരിലെ പ്രശസ്തമായ കിളച്ചപറമ്പ കുടുംബം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിളച്ചപറമ്പ വെൽഫെയർ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷവും സംഘടിപ്പിച്ചു. പടന്നോട്ട് മൊയ്‌ദീൻ കുട്ടി ഹാജി നഗറിൽ വച്ചു നടന്ന പരിപാടി അബ്ദുൾ റസാഖ് കെ.വി യുടെ അധ്യക്ഷതയിൽ ഇസ്മായിൽ കെ.പി കണ്ണൂർ ഉദ്‌ഘാടനം ചെയ്തു.
ലത്തീഫ് ഫൈസി ആയിപ്പുഴ,ബഷീർ സഅദി ചെറുകുന്ന്, താജുദ്ധീൻ മീങ്കടവ്,റഫീഖ് എടയന്നൂർ,ശിഹാബ് തണ്ടപ്പുറം,സക്കരിയ മുണ്ടേരി,ഹാഷിം മീത്തൽ,മുത്തലിബ് മീത്തൽ,മുഹമ്മദലി പാലക്കീൽ,ദാവൂദ് തണ്ടപ്പുറം, താഹ കൂടാളി,റഹീസ് കെ.വി, മുഹമ്മദ് കുഞ്ഞി ചെറുകുന്ന്,അബൂബക്കർ കുഞ്ഞി ചെറുകുന്ന് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കുടുംബത്തിലെ മുതിർന്ന വ്യക്തിത്വങ്ങളായ കാവു ഹാജി എന്ന കെ.ടി അബ്ദുൽഖാദർ ഹാജി തണ്ടപ്പുറം, കെ.ടി അബ്ദുല്ല ഹാജി മൗവഞ്ചേരി,കെ.പി മറിയൂട്ടി ഹജ്ജുമ്മ,കെ.പി ആസ്യ ഉമ്മ ഹജ്ജുമ്മ, കെ.പി അലീമ,സി.കെ നഫീസ ഹജ്ജുമ്മ,കുഞ്ഞാമിന ഹജ്‌ജുമ്മ, കെ.വി ഫാത്തിമ ഹജ്ജുമ്മ,സഫിയ ഹജ്‌ജുമ്മ,കെ.പി നഫീസ ഹജ്‌ജുമ്മ എന്നിവരെ ആദരിച്ചു.
കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് ജബ്ബാർ ഹാജി മട്ടന്നൂർ സമ്മാന വിതരണം നടത്തി. സദക്കത്തുള്ള കെ.വി സ്വാഗതവും മുഹമ്മദ് കെ.പി നന്ദിയും പറഞ്ഞു