വേളം നാടകോത്സവം ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു


മയ്യിൽ :-
ഡിസംബർ 1 മുതൽ 5 വരെ വേളം പൊതുജന വായനശാല സംഘടിപ്പിക്കുന്ന നാടകാചാര്യൻ ഒ മാധവൻ സ്മാരക വേളം നാടകോത്സവത്തിന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനം തളിപ്പറമ്പ താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം  ശ്രീ.സി.സി. നാരായണൻ  നിർവഹിച്ചു.ഡോ . എസ് പി  ജുനൈദ്, ഡോ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ആദ്യ ടിക്കറ്റുകൾ ഏറ്റു വാങ്ങി.

 ചടങ്ങിൽ നാടകോത്സവ സംഘാടക സമിതി വൈസ് ചെയർമാൻ കെ മനോഹരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ പി രാധാകൃഷ്ണൻ സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ് കെ കെ രാഘവൻ നന്ദിയും പറഞ്ഞു. 


Previous Post Next Post