ചേലേരി :- വിവിധ കേന്ദ്ര പദ്ധതികളെ വിശദീകരിക്കുന്ന പഠനശിബിരം 30/10/22 ഞായറാഴ്ച രാവിലെ 9.30 ന് നൂഞ്ഞേരി എൽ.പി.സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.
മുൻ ജില്ലാ പ്ലാനിംഗ് ഓഫീസറും ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗവുമായ അജയകുമാർ മീനോത്ത് വിവിധ പദ്ധതികളേപ്പറ്റി വിശദീകരിക്കുന്നതും സംശയ നിവാരണം നടത്തുന്നതും ആയിരിക്കും.
രാവിലെ 9.00 മണിക്ക് റജിസ്ട്രേഷൻ തുടങ്ങുന്നതും ഗുണഭോക്താക്കൾക്കായുള്ള ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിക്കുന്നതുമായിരിക്കുമെന്ന് സംഘാടക സമിതി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അറിയിച്ചു.