കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഗാന്ധിജയന്തി ആഘോഷിച്ചു


കൊളച്ചേരി :-
കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ എം.എൻ. ചേലേരി മന്ദിരത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു.

 പുഷ്പാർച്ചനയും തുടർന്ന് നടന്ന അനുസ്മരണ യോഗവും കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.എം. ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.

 ബ്ലോക്ക് ജനറൽ സിക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ , ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ടി. കൃഷ്ണൻ , കെ.പി.മുസ്തഫ, കെ.ബാബു, സി.പി. മൊയ്തു. എ. ഭാസ്കരൻ . എം.വി. ജലീൽ , കെ.ജീഷ , എം.പി.ചന്ദന തുടങ്ങിയവർ സംസാരിച്ചു .മണ്ഡലം സിക്രട്ടറി എം.ടി. അനീഷ് സ്വാഗതവും . സി.കെ. സിദ്ധീഖ് നന്ദിയും പറഞ്ഞു.

Previous Post Next Post