ദോഹ : - പാലത്തുങ്കര മൂര്യത്ത് മഹല്ല് ജമാഅത് ഖത്തർ കൂട്ടായ്മ സംഗമവും കൂട്ടായ്മക്ക് കീഴിലുള്ള സ്പോർട്സ് വിംഗ് MJMK FC ലോഗോ പ്രകാശനവും, ഖത്തർ വേൾഡ് കപ്പ് പ്രചാരണാർത്ഥം കമ്മിറ്റി ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ കൈമാറ്റവും നടത്തി.
MJMK പ്രവർത്തകരും ഫാമിലിയും കുട്ടികളും അണി നിരന്ന സംഗമം മുഹമ്മദ് റാഫി എ പി യുടെ അധ്യക്ഷതയിൽ ഇ കെ അയ്യൂബ് ഹാജി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മഹല്ല് കമ്മിറ്റി അംഗങ്ങളായ ഉമർ ഫാറൂഖ്, അബ്ദുൾ ലത്തീഫ്, ഹാരിസ്, മുത്തലിബ്, ഹിഷാം, മഹമൂദ്, നൗഷാദ് എൻ പി സംബന്ധിച്ചു.
തുടർന്ന് MJMK FC പ്രിമിയർ ലീഗ് ഫുട്‌ബോൾ മത്സരവും നടന്നു .
*പർവേശ്* സ്വാഗതവും *അഷ്‌കർ* നന്ദി യും പറഞ്ഞു