അഴീക്കോട്: - വിപണിയില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നിസ്സംഗത വെടിഞ്ഞ് അടിയന്തരമായി വിലക്കയറ്റം തടയാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് ആവശ്യപ്പെട്ടു. ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ ആവശ്യമായ ഒരു ഇടപെടലും സര്‍ക്കാറുകള്‍ നടത്തുന്നില്ല. വിലക്കയറ്റം കൊണ്ട് ജനജീവിതം താറുമാറായിരിക്കുകയാണ്. കുടുംബ ബജറ്റ് താളം തെറ്റിക്കുമ്പോഴും ഭരണ-പ്രതിപക്ഷം അനാവശ്യ വിവാദങ്ങളിലൂടെ ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'നിത്യോപയോഗ സാധനങ്ങളുടെ തീ വില, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിപണിയില്‍ ഇടപെടുക' എന്നാവശ്യപ്പെട്ട്
ഒക്ടോബര്‍ 28ന് വെള്ളിയാഴ്ച വൈകീട്ട് 4.30ന് കക്കാട് ടൗണിൽ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഷബീറലി കപ്പക്കടവ്, ജൗഹര്‍ വളവട്ടണം തുടങ്ങിയവര്‍ സംസാരിച്ചു.