കൊളച്ചേരി :- സ്വാതന്ത്യ സമര സേനനിയും, കർഷക കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ കുഞ്ഞിരാമൻ നായരുടെ 14 ആം ചരമ വാർഷീക ദിനത്തിൽ പാടിക്കുന്നു സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പാടിക്കുന്നിൽ നിന്നും കരിങ്കൽകുഴിയിലേക്ക് ബഹുജന പ്രകടനവും നടന്നു.
തുടർന്ന് നടന്ന പൊതു സമ്മേളനം സിപിഐ ജില്ല സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കൌൺസിൽ അംഗം അഡ്വ പി അജയകുമാർ സംസാരിച്ചു. കെ വി ഗോപിനാഥ് ആദ്യക്ഷനായി. സുരേന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.