ഭാവന നാടകോത്സവത്തിന് നവംബർ 12 ശനിയാഴ്ച തുടക്കമാവും


കൊളച്ചേരി :-
ഭാവന കരിങ്കൽകുഴിയുടെ ഭാവന പുരസ്കാരത്തിനു വേണ്ടിയുള്ള അഞ്ചാമത് അഖിലകേരള പ്രൊഫഷണൽ നാടക മത്സരം നവംബർ 12 മുതൽ 17 വരെ  കരിങ്കൽകുഴി ഭാവന ഗ്രൗണ്ടിൽ വച്ച് നടക്കും.

നവംബർ 12 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. പ്രശസ്ത സംവിധായകരും തിരക്കഥാകൃത്തുമായ അശോക് ശശി നാടകോത്സവം ഉദ്ഘാടനം  ചെയ്യും.സംഘാടകസമിതി ചെയർമാൻ പി.പി കുഞ്ഞിരാമൻ അധ്യക്ഷനാവും.

 ശേഷം  വൈകുന്നേരം 7 മണിക്ക് ഫ്രാൻസിസ് ടി മാവേലിക്കര രചന നിർവ്വഹിച്ച്  ഇ.എ രാജേന്ദ്രൻ സംവിധാനം ചെയ്ത കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം ചന്ദ്രികയ്ക്കുമുണ്ടൊരു കഥ അരങ്ങേറും.

നവംബർ 13 ഞായറാഴ്ച എഴുത്തുകാരൻ രാജേഷ് മാടത്തിന്റെ കവിതാസമാഹാരം "എന്റെ തോന്ന്യാക്ഷരങ്ങൾ" പ്രശസ്ത കവി  സി എം വിനയചന്ദ്രൻ പ്രകാശനം നിർവ്വഹിക്കും. വൈകുന്നേരം 7 മണിക്ക് മുഹാദ് വെമ്പായത്തിൻ്റെ രചനയിൽ സുരേഷ് ദിവാകര അണിയിച്ചൊരുക്കിയ ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം 'ലക്ഷ്യം' അരങ്ങേറും.

നവംബർ 14 തിങ്കളാഴ്ച 6മണിക്ക്   കൊളച്ചേരിയുടെ നാടക ചരിത്രം എന്ന വിഷയത്തിൽ എ അശോകൻ, ദേശാഭിമാനി സാംസ്‌കാരിക പ്രഭാഷണം നടത്തും.തുടർന്ന് 7മണിക്ക് ഫ്രാൻസിസ് ടി മവേലിക്കര രചിച്ച് രാജീവൻ മമ്മിളി സംവിധാനം ചെയ്ത് കൊല്ലം ആവിഷ്കാര അവതരിപ്പിക്കുന്ന ദൈവം തൊട്ട ജീവിതം അരങ്ങിലെത്തും.

 നവമ്പർ 15 ന് 6മണിക്ക് അരങ്ങിലെ സാക്ഷാൽക്കാരം എന്ന വിഷയത്തിൽ ഫോക് ലോർഅക്കാദമി സെക്രട്ടറി എ വി അജയകുമാർ പ്രഭാഷണം നടത്തും. 7മണിക്ക് ഹേമന്ദ് കുമാർ തൂലിക ചലിപ്പിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത കോഴിക്കോട് സങ്കീർത്തനയുടെ നാടകം വേട്ട അരങ്ങേറും.

 നവംബർ 16 ന് 6മണിക്ക് രചനയുടെ രസതന്ത്രം എന്ന വിഷയത്തിൽ അനിൽകുമാർ ആലത്തുപറമ്പ് സാംസ്കാരിക പ്രഭാഷണം നടത്തും.7മണിക്ക് മുഹാദ് വെമ്പായം രചിച്ച് സുരേഷ് ദിവാകര സംവിധാനം നിർവഹിച്ച കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി നാടകവും അരങ്ങേറും.

 നാടകോത്സവത്തിൻ്റെ സമാപന ദിനമായ നവംബർ 17 വ്യാഴാഴ്ച 6 മണിക്ക് സമാപന സമ്മേളനത്തിൽ നാടകമത്സര വിജയികൾക്കുള്ള ഭാവന പുരസ്‌കാരം പ്രഖ്യാപനവും സമ്മാന വിതരണവും നടക്കും.

വൈകീട്ട് 7 മണി മുതൽ ഭാവന വനിതാവേദിയും ബാലവേദിയും അണിയിച്ചൊക്കിയ വിവിധ കലാപരിപാടികളും, അഥീന നാടക നാട്ടറിവ് വീടിൻ്റെ നാട്ടുമൊഴിയും അരങ്ങേറും. ലൈവ് മ്യൂസിക് ഇവന്റ്, കരോക്കെ ഗാനമേള, ഓട്ടൻ തുള്ളൽ തുടങ്ങി വിവിധ കലാ പരിപാടികൾ എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ അരങ്ങേറും. നാടകോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

പി പി കുഞ്ഞിരാമൻ ചെയർമാനും ,ഭാവന സെക്രട്ടറി രെജു കരിങ്കൽകുഴി ജനറൽ കൺവീനറും ആയ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .



Previous Post Next Post