ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ നടക്കും.
ജനുവരി 29 ഞായറാഴ്ച വൈകുന്നേരം ആചാര്യവരണവും തുടർന്ന് പ്രധാന ചടങ്ങുകൾക്കു ശേഷം 6.30 ന് ദീപാരാധനയും ഉണ്ടായിരിക്കും. ദീപാരാധനയ്ക്ക് ശേഷം 'ഭഗവത്ഗീതയുടെ സ്വാധീനം മനുഷ്യ ജീവിതത്തിൽ ' എന്ന വിഷയത്തിൽ കൂടാളി ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി മനോജ് മാസ്റ്റർ ആധ്യാത്മിക പ്രഭാഷണം അവതരിപ്പിക്കും.
തുടർന്ന് കണ്ണൂർ നൂപുരധ്വനി അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും ചേലേരി നാട്യ കലാക്ഷേത്രത്തിന്റെ നൃത്തൃത്യങ്ങളും അരങ്ങേറും.
ജനുവരി 30 തിങ്കളാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ അഖണ്ഡനാമജപം, വിശേഷാൽ പൂജകൾ എന്നിവ നടക്കും. 6.30 ന് ദീപരാധനയും ദീപാരാധനയ്ക്ക് ശേഷം കാനത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന ഭജൻസന്ധ്യയും തുടർന്ന് ചേലേരി നൂപുരം ഡാൻസ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തമേളയും നടക്കും.
ജനുവരി 31 ചൊവ്വാഴ്ച രാവിലെ നവകാഭിഷേകം, ശ്രീഭൂതബലി തുടർന്ന് 11 മണിക്ക് 'അദ്ധ്യാത്മിക സംസ്കാരം സാമൂഹിക പുരോഗതിക്ക്' എന്ന വിഷയത്തിൽ അഡ്വ. വൈ. വിനോദ് കുമാർ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് പ്രസാദ സദ്യ ഉണ്ടായിരിക്കും. തുടർന്ന് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭജന സമിതിയുടെ നാരായണീയ സത് സഗം, വൈകുന്നേരം 4. 30ന് പുറത്തെഴുന്നള്ളത്ത് തുടർന്ന് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയിൽ നാല് തിടമ്പുകളോടുകൂടി എഴുന്നള്ളത്തും തിരുനൃത്തവും നടക്കും. രാത്രി 8 മണിക്ക് കാഞ്ഞിരങ്ങാട് അരുൺരാജ്, ചെറുവത്തൂർ ശ്രീഹരി എന്നിവരുടെ ഇരട്ടത്തായമ്പക ഉണ്ടായിരിക്കും. രാത്രി 9 മണിക്ക് കൊച്ചിൻ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നാടകവും അരങ്ങേറും.
ഫെബ്രുവരി 1 ബുധനാഴ്ച ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നടക്കും. രാവിലെ നവകാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയ്ക്കുശേഷം ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് പ്രസാദ സദ്യ ഉണ്ടായിരിക്കും. വൈകുന്നേരം 4 മണിക്ക് കേളി, ഭഗവതിസേവ , അഷ്ടപദി, 7. 30ന് തിടമ്പെഴുന്നള്ളത്ത്, തിരുനൃത്തം എന്നിവ നടക്കും.