SKSSF കമ്പിൽ മേഖല സർഗലയം ഇസ്‌ലാമിക കലാമേളക്ക് പ്രൗഢ സമാപ്തി ; ഓവറോൾ ചാമ്പ്യന്മാരായി പാലത്തുങ്കര ശാഖ

 



മയ്യിൽ:- SKSSF കമ്പിൽ മേഖല സർഗലയം 2022 പതിനാലാമത് ഇസ്ലാമിക് കലാമേളക്ക് പ്രൗഢസമാപ്തി വിവിധ ഇനം മത്സരങ്ങളിൽ കമ്പിൽ മേഖലയിലെ  പതിനെട്ടോളം ശാഖകളിൽ വരുന്ന 500ൽ പരം പ്രതിഭകൾ പങ്കാളികളായതിൽ  എസ്കെഎസ്എസ്എഫ് പാലത്തുങ്കര ശാഖ ഓവറോൾ ചാമ്പ്യന്മാരായി പുല്ലൂപ്പി ശാഖ, കാലടി ശാഖ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി മികച്ച റണ്ണറപ്പായി പുല്ലൂപ്പി ശാഖയെ തെരഞ്ഞെടുത്തു.

മേഖലയിലെ ദർസ് അറബി കോളേജുകൾ തമ്മിൽ മാറ്റുരച്ച ത്വലബ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വഫ ഹിഫ്ളുൽ ഖുർആൻ കോളേജ് കുമ്മായക്കടവ് നേടി, ഹിദായത്തു ത്വലബ ദറസ് നൂഞ്ഞേരി, ഹിദായത്തു ത്വലബ ദർസ് കമ്പിൽ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.നിസ്‌വ വിഭാഗം സ്ത്രീകൾക്കായി നടന്ന  മത്സരങ്ങളിൽ പുല്ലൂപ്പി ശാഖ ഓവറോൾ ചാമ്പ്യൻഷിപ്പും, നൂഞ്ഞേരി ശാഖ, കാലടി ശാഖ, രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.ക്ലസ്റ്റർ തലത്തിൽ പാലത്തുങ്കര ക്ലസ്റ്റർ ഒന്നാം സ്ഥാനവും കണ്ണാടിപ്പറമ്പ് ക്ലസ്റ്റർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ആറ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ

മുഹമ്മദ് ഫഹീം പാലത്തുങ്കര (സബ്ജൂനിയർ) മുഹമ്മദ് ഷമീൽ പാലത്തുങ്കര (ജൂനിയർ) ഫൈസൽ മയ്യിൽ (സീനിയർ) അൽ അമീൻ പുല്ലൂപ്പി (സൂപ്പർ സീനിയർ) മുഹമ്മദ് ഉമർ അബ്ദുല്ല സഫ കോളജ് (ത്വലബ ജൂനിയർ) അബ്ദുൽ ബാസിത് കമ്പിൽ ദർസ് ( ത്വലബ സീനിയർ) എന്നിവർ കലാ പ്രതിഭകളായി.

നവംബർ 26 ശനിയാഴ്ച വൈകുന്നേരം   മയ്യിൽ യമാമ നഗരിയിൽ തുടക്കം ക്കുറിച്ച പരിപാടി മേഖല പ്രസിഡൻ്റ് റിയാസ് പാമ്പുരുത്തി പതാക ഉയർത്തി. രാത്രി 8 മണിയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം ഹാഫിൽ അമീൻ പള്ളിപ്പറമ്പ് ഖിറാഅത്തും അബ്ദുള്ള ദാരിമി പ്രാർത്ഥനയും നടത്തി. സി വി മൂസാൻ ഹാജിയുടെ അധ്യക്ഷതയിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീർ അസ്അദി നമ്പ്രം ഉദ്ഘാടനം ചെയ്തു. ജലീൽ ഹസനി ,അഷ്റഫ് ഫൈസി പഴശ്ശി, ഹക്കീം ദാരിമി ,മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ സന്നിഹിതരായി, അർഷദ് നൂഞ്ഞേരി സ്വാഗതവും സഫ്‌വാൻ മയ്യിൽ നന്ദിയും പറഞ്ഞു. തുടർന്ന് ദഫ്മുട്ട്, ബുർദ ,മാഷപ്പ് മത്സരങ്ങൾ നടന്നു.

രണ്ടാം ദിവസമായ ഞായർ രാവിലെ 9 മണിക്ക് ആരംഭിച്ച കലാ മത്സരങ്ങൾ വൈകീട്ട് എട്ടുമണിയോടെ അവസാനിച്ചു. തുടർന്ന് നടന്ന സമാപന സംഗമത്തിൽ ഷെഫീഖ് ഫൈസി പ്രാർത്ഥന നടത്തി , അബ്ദു റഊഫ് പാലത്തുങ്കരയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് ഹാരിസ് അസ്ഹരി പുളിങ്ങോം ഉദ്ഘാടനം ചെയ്തു എസ്കെഎസ്എസ്എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി നാസർ ഫൈസി പാവന്നൂർ ഓവറോൾ പ്രഖ്യാപനം നടത്തി സമ്മാന വിതരണം  മുഹമ്മദ് കുട്ടി (MD മക്ക ഹൈപ്പർമാർക്കറ്റ്) നിർവഹിച്ചു. അബ്ദുൽ അസീസ് ഹാജി സർട്ടിഫിക്കറ്റ് വിതരണം നടത്തി,സമാപന സംഗമത്തിൽ നിയാസ് അസ്അദി കയ്യങ്കോട്, സുഹൈൽ നിരത്തുപാലം, ജംഷീർ പാവന്നൂർ, അബ്ദുൽബാരി നെല്ലിക്ക പാലം, നൂർ മുഹമ്മദ് കമ്പിൽ,ഗഫാർ അസ്ഹരി,ഫാസിൽ പാമ്പുരുത്തി,ഷാഫി കാലടി,മുഹമ്മദ്‌ കുഞ്ഞി പാട്ടയം,അൻസാർ നൂഞ്ഞേരി,അഷ്‌റഫ്‌ യമാനി ,അജ്മൽ യമാനി,ഹാരിസ് പാട്ടയം,താജുദ്ദീൻ മാസ്റ്റർ കയരളം,സഫ്‌വാൻ പുല്ലൂപി,റഹീസ് കമ്പിൽ,ഷാനിഫ് നമ്പ്രം,ജുനൈദ് അസ്അദി,അബ്ദുൽ ഹമീദ് എം പി എന്നിവർ സംബന്ധിച്ചു. അബ്ദുറഷീദ് സ്വാഗതവും ഹാദി മയ്യിൽ നന്ദിയും പറഞ്ഞു.

വിവിധ മേഖലകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ പ്രതിഭകൾ ഡിസംബർ 10,11 തീയ്യതികളിലായി ചൂട്ടാട് വെച്ച് നടക്കുന്ന   ജില്ലാ മത്സരത്തിൽ മാറ്റുരക്കും.

വിവിധ ജില്ലകൾ തമ്മിൽ ഏറ്റുമുട്ടുന്ന സംസ്ഥാന സർഗലയം 

2022 ഡിസംബർ 30,31 2023 ജനുവരി 1 തീയതികളിലായി തൃശ്ശൂർ ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിൽ വെച്ച് നടക്കും.




Previous Post Next Post