ഹൈദരബാദ് ഗോൾഡൻ ക്യാറ്റ് ലിറ്ററസി കഥാ പുരസ്കാരം കൊളച്ചേരി സ്വദേശി ഡോ. ശ്യാം കൃഷ്ണന്

 


ഹൈദരബാദ് :- ഹൈദരബാദ് ഗോൾഡൻ ക്യാറ്റ് ലിറ്ററസിയുടെ കഥാ പുരസ്കാരത്തിന് ഡോ. ആർ ശ്യാം കൃഷ്ണൻ അർഹനായി.  ശ്യാം കൃഷ്ണൻ്റെ  'കുമാരങ്കിണർ' എന്ന കഥക്കാണ് പുരസ്ക്കാരം.പെരുമാച്ചേരിയിലെ റിട്ട. അധ്യാപകൻ എ പി രമേശൻ മാസ്റ്ററുടെയും മലപ്പട്ടം ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനധ്യാപിക ഒ സി പ്രസന്നകുമാരി ടീച്ചറുടെയും മകനാണ് ശ്യാം കൃഷ്ണൻ. 

സാഹിത്യകാരന്മാരായ കെ.പി. രാമനുണ്ണി, സുനിൽ ഞാളിയത്ത് എന്നിവരാണ് പുരസ്കാരം പ്രഖ്യാപിച്ചത്.കവിതാ പുരസ്കാര ത്തിന് നരകകവാടത്തിലെ മുന്നൊരുക്കങ്ങൾ എന്ന കവിത രചിച്ച കെ.പി. ഉണ്ണി അർഹനായി.

 കലാസംവിധായകൻ രാജീവ് നായർ രൂപകല്പന ചെയ്ത ശില്പവും 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് ഗോൾഡൻ കാറ്റ് പുരസ്കാരം.

2023 ഫെബ്രുവരി 19 ന് ഹൈദരാബാദ് രവീന്ദ്രഭാരതിയിൽവെച്ച് എഴുത്തുകാരൻ എം. മുകുന്ദൻ പുരസ്കാരദാനം നിർവഹിക്കും.



Previous Post Next Post