മയ്യിൽ:-ആധുനിക റൈസ്മില്ലിന്റെയും ഗോഡൗണിന്റെയും ഉദ്ഘാടനം നവംബർ 5 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വേളം വായനശാലയ്ക്ക് സമീപം നടക്കും.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ആധുനിക റൈസ് മിൽ സ്വിച്ച് ഓൺ ചെയ്യലും പുതിയ ഗോഡൗണിന്റെ ഉദ്ഘാടന ചടങ്ങും നിർവ്വഹിക്കും. ഗോവിന്ദൻ മാസ്റ്റർ എം. എൽ. എ അധ്യക്ഷനാവും.
KVK കണ്ണൂർ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പി. ജയരാജ് റിപ്പോർട്ട് അവതരണം നടത്തും.തുടർന്ന് ആധുനിക റൈസ് മിൽ ഡോക്യുമെന്റ് കൈമാറൽ ചടങ്ങ് നടക്കും. MRPCL ചെയർമാൻ കെ. കെ രാമചന്ദ്രൻ ഡോക്യുമെന്റ് ഏറ്റുവാങ്ങും.തുടർന്ന് ആധുനിക റൈസ് മിൽ സ്ഥാപിച്ച ചെന്നൈ മിൽ ഗ്രൈൻ കമ്പനിക്കുള്ള ഉപഹാരം നൽകലും ശാസ്ത്രമേളയിൽ ഗവേഷണാത്മക പ്രോജക്ട് അവതരണത്തിൽ തളിപ്പറമ്പ് സൌത്ത് സബ്ജില്ലയിൽ 2nd A+ നേടിയ വിദ്യാർത്ഥി കൾക്കുള്ള അനുമോദനം നൽകലും നടക്കും.