കമ്പിൽ :-കൊളച്ചേരി ഗ്രാമപഞ്ചായാത്തിലെ രണ്ടാം വാർഡിലെ കമ്പിൽ ടാക്കീസ് റോഡ് ട്രാൻസ്ഫോമർ മുതൽ ചെറുക്കുന്ന് ട്രാൻസ്ഫോമർ വരെയുള്ള ഏരിയയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് 3 ഫീസ് ലൈൻ വലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് KSEB എഞ്ചിനിയറെ സന്ദർശിച്ച് വാർഡ് മെമ്പർ എൽ. നിസാർ നിവേദനം നൽകി . പ്രശ്നത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.