ചെറുവത്തലമൊട്ട :- മാണിയൂർ ആർട്സ് നേതൃത്വത്തിൽ 2023 ജനുവരി 7 ന് വൈകുന്നേരം ചട്ടുകപ്പാറയിൽ വെച്ച് നടക്കുന്ന തെരുവ് നാടകോൽസവത്തിൻ്റെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.
നാടക പ്രവർത്തകൻ എ.അശോകൻ ഉദ്ഘാടനം ചെയതു.മാണിയൂർ ആർട്സ് പ്രസിഡണ്ട് കെ.പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.പി.ദിവാകരൻ, കെ.കുഞ്ഞിരാമൻ, ടി.വസന്തകുമാരി, എം.വി.സുശീല ,എം ബാബുരാജ്, ഒ.ബാലകൃഷ്ണൻ മാസ്റ്റർ, വിനോദ് ,എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു.മാണിയൂർ ആർട്സ് സെക്രട്ടറി കെ.ഗണേഷ്കുമാർ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി ചെയർമാൻ -പി.ഗംഗാധരൻ, വൈസ് ചെയർമാൻമാരായി കെ.രാമചന്ദ്രൻ ,ടി.വസന്തകുമാരി, ടി.രാജൻ കൺവീനർ - കെ.ഗണേഷ്കുമാർ ജോയിൻ്റ് കൺവീനർമാരായി എം.വി.സുശീല ,പി.സജിത്ത് കുമാർ, കെ.മധു എന്നിവരെ തെരഞ്ഞെടുത്തു.