പള്ളിപ്പറമ്പ് :- കഴിഞ്ഞ 8 വര്ഷങ്ങളായി സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ രംഗത്ത് ഏറെ ഇടപെടൽ നടത്തുന്ന പള്ളിപ്പറമ്പ് ഐ എൻ സി വാരിയേഴ്‌സ് കൂട്ടായ്മ ഇത്തവണ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ഇതിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. എല്ലാറ്റിനും ശരിയുത്തരം അയക്കുന്ന ഒരു സ്ത്രീക്കും ഒരു പുരുഷനും യഥാക്രമം പട്ടുസാരിയും കസവുമുണ്ടും സമ്മാനമായി നൽകുന്നതായിരിക്കും. ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതാണ്. സമ്മാനം സ്വീകരിക്കുന്നവരുടെ പേരുവിവരങ്ങളും പടവും പ്രസിദ്ധപ്പെടുത്തുന്നതാണ്. പ്രശ്നോത്തരിയുടെ ലിങ്ക് ഇന്ത്യൻ സമയം രാത്രി 9 മണി മുതൽ മൂന്ന് മിനിറ്റ് സമയം ആക്റ്റീവ് ആയിരിക്കും. ഗ്രൂപ്പ് അഡ്മിന്മാരുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.
https://forms.gle/PerkDuZKyLsCT3Bv5